April 19, 2026

Idukkionline

idukkivarthaonline

പരുന്തുംപാറയിൽ കാട്ടിനുള്ളിൽ ആനക്കൊമ്പുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

പരുന്തുംപാറ ഗ്രാമ്പിയിലെ വനമേഖലയിൽ നിന്നാണ് വനം വകുപ്പുദ്യോഗസ്ഥർ 2 ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊമ്പുകൾ. 

വനംവകുപ്പ് ഇൻറലിജൻസ് ലഭിച്ച  വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്. എരുമേലി റേഞ്ചിന് കീഴിലുള്ള ഗ്രാബി വനമേഖലയിൽ നിന്നാണ് കൊമ്പുകൾ കണ്ടെത്തിയത്. പാറയിടുക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആനക്കൊമ്പുകൾ.  91ഉം 79 ഉം സെൻറീമീറ്റർ വീതമുള്ള ക്കൊമ്പുകൾക്ക് 11 കിലോയാണ് തൂക്കം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫ്ലയിങ് സ്‌ക്വാഡ് ഡിഫ്ഒ ഷാൻട്രി ടോം പറഞ്ഞു. 

മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസിന് കീഴിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് കൊമ്പുകൾ കണ്ടെത്തിയത്. കൊമ്പുകൾ ചരിഞ്ഞ ആനയുടെ സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.വിൽപ്പനക്കായി എടുത്ത് സൂക്ഷിച്ചതെന്നാണ് വനം വകുപ്പ് കണക്കു കൂട്ടൽ. 

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!