October 14, 2026

കോവിഷീല്‍ഡ് ഇടവേളയില്‍ ഇളവ്; സൗജന്യ വാക്‌സീന് ബാധകമല്ല: ഹൈക്കോടതി.

കൊച്ചി: രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുകൾക്ക് ഇടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സീന്‍ സ്വീകരിക്കാമെന്ന് കോടതി.
ഇതനുസരിച്ചുള്ള മാറ്റങ്ങൾ കോവിന്‍ പോര്‍ട്ടലില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നൽകി. വാക്സീൻ ഇടവേളയില്‍ ഇളവ് തേടി കിറ്റക്സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. അതേസമയം, സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമല്ല

Copyright © All rights reserved. | Newsphere by AF themes.