October 15, 2026

തമിഴ്‌നാട്ടിൽ പെട്രൊൾ വില ലിറ്ററിന് മൂന്നു രൂപവരെ കുറയ്ക്കാൻ സർക്കാർ തീരുമാനം.

പെട്രൊൾ വില ലിറ്ററിന് മൂന്നു രൂപവരെ കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് വില കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കി. തീരുമാനത്തിലൂടെ 1160 കോടി രൂപയുടെ നഷ്ടം തമിഴ്‌നാടിനുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച്ച അവതരിപ്പിച്ച 2021-22 വർഷത്തേക്കുള്ള ബജറ്റിലാണ് പുതിയ പ്രഖ്യാപനം. മണ്ഡല വികസനത്തിനായുള്ള എം.എൽ.എ ഫണ്ട് മൂന്ന് കോടിയാക്കി ഉയർത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി വർധിപ്പിച്ചു. 2021 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.

Copyright © All rights reserved. | Newsphere by AF themes.