October 15, 2026

കുളിമുറിയിൽ കയറിയ യുവ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. .

നെടുങ്കണ്ടം കവുന്തി മണികെട്ടാൻ പൊയ്‌കയിൽ അർജുന്‍റെ ഭാര്യ ദേവിക (24)യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച ദേവികയുടെ വീട്ടുകാർ രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കഴിഞ്ഞ രാത്രിയിലാണ് ദേവികയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികയുടെ ഭർത്താവ് അർജുൻ ദേവികുളം സബ്‌ജയിലിലെ വാർഡനാണ്. മരിച്ച ദേവിക എം.ഇ.എസ്. കോളെജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായിരുന്നു.

Copyright © All rights reserved. | Newsphere by AF themes.