October 15, 2026

ഒളിംപിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടവുമായി നീരജ്

ഇന്ത്യക്ക് സ്വർണ്ണ മെഡൽ
സമ്മാനിച്ച നീരജ് ചോപ്രക്ക്
ആറ് കോടി രൂപ സമ്മാനം
പ്രഖ്യാപിച്ച് ഹരിയാന
സർക്കാർ

ചരിത്രത്തിലാദ്യമായി അത്ലറ്റിക്സിൽ ഇന്ത്യക്ക്
സ്വർണ്ണ മെഡൽ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ്
കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന
സർക്കാർ. ചോപ്രക്ക് സർക്കാർ ജോലി നൽകുമെന്നും
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ
പറഞ്ഞു. ജാവലിൻ ത്രോയിൽ ആണ് നീരജ് ചോപ്ര
സ്വർണമെഡൽ നേടിയത്.
പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് നീരജ്
സ്വർണം നേടിയത്. ആദ്യ ഏറിൽ 87.03 മീറ്റർ പിന്നിട്ട
നീരജ് രണ്ടാം ഏറിൽ കണ്ടെത്തിയത് 87.58. എന്നാൽ
മൂന്നാമത്തെ ഏറിൽ 76.79 മീറ്റർ പിന്നിടാൻ മാത്രമെ
നീരജിനായുള്ളൂ. നാലാം ത്രോ ഫൗൾ ആയെങ്കിലും
നീരജ് തന്നെയായിരുന്നു മുന്നിൽ. ചെക്ക്
റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കൂബ് വാഡ്മിച്ച്
(86.67 മീറ്റർ) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44
മീറ്റർ) വെങ്കലവും നേടി.

Copyright © All rights reserved. | Newsphere by AF themes.