October 15, 2026

കഞ്ചാവ് ഉപയോഗം ചോദ്യംചെയ്തതിന് ഗൃഹനാഥന് നേരെ ആക്രമണം. തലയ്ക്ക് പരിക്കേറ്റ ഏഴാംമൈല്‍ സ്വദേശി പ്രകാശ് കട്ടപ്പന സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

പ്രകാശിന്റെ തലയിൽ ഒൻപത്
തുന്നിക്കെട്ടലുകളുണ്ട്.
വീടിന് സമീപമിരുന്ന് യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായാണ് ആക്രമണം ഉണ്ടായത്. വീടിന് മുൻപിൽ ഉണ്ടായിരുന്ന പട്ടികകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
പ്രകാശിനെ ആക്രമിച്ച ശേഷം മടങ്ങിയ സംഘം വീണ്ടും എത്തി കാറിന്റെ ചില്ലുകളും അടിച്ചു തകർത്തു.അണക്കര സ്വദേശികളായ ജിബിൻ കെ ജോസ്, നിബിൻ രാജൻ, സന്തോഷ്‌, അമൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് എതിരെ
വധശ്രമം, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ്. മേഖലയിൽ പെട്രോളിംഗ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു

Copyright © All rights reserved. | Newsphere by AF themes.