October 14, 2026

കുമളിയിൽ കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിനിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണം. അന്വേഷണം ശരിയായ ദിശയിലല്ല : ഡീൻ കുര്യാക്കോസ് എം പി

കുമളി . കഴിഞ്ഞ നവംബർ ഏഴിന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം അട്ടിമറിക്കപെടുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മുൻ കുമളി എസ് ഐ ഉൾപടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. ഇത്തരം കേസുകളിലുണ്ടാകുന്ന സർക്കാർ അലംഭാവമാണ് വാളയാർ പോലുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്. അന്വേഷണം പ്രഹസനമാണ് ശരിയായ ദിശയിലുള്ള ഉന്നതതല അന്വേഷണം വേണമെന്നും രാജസ്ഥാൻ സ്വദേശികൾക്ക് മകളുടെ തൂങ്ങിമരണത്തിൽ നീതി നിഷേധിക്കരുതെന്നും യതാർത്ഥ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ഡീൻ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു. കുമളി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി പി റഹീം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈ.പ്രസിഡന്റ് ബിജു ദാനിയേൽ തുടങ്ങിയവർ എം പി കൊപ്പമുണ്ടായിരുന്നു

Copyright © All rights reserved. | Newsphere by AF themes.