October 14, 2026

കടകൾ എല്ലാ ദിവസവും നിശ്ചിത സമയം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി

കടകൾ എല്ലാ ദിവസവും നിശ്ചിത സമയം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി. അശാസ്ത്രീയമായ  നിയന്ത്രണമാണ് നിലവിലുള്ളത്. ഇതുകൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചെറുകിട വ്യാപാരികളാണ്. നിലവിൽ തുറക്കാൻ അനുമതി ഉള്ള ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കിനനുസരിച്ച് സമയം ദീർഘിപ്പിച്ചു നൽകേണ്ടതിന് പകരം സമയം കുറയ്ക്കുന്ന തീരുമാനമുള്ളത്. വലിയ വാടക കൊടുത്ത് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടുന്നതെന്നും, ടി.പി.ആർ അടിസ്ഥാനത്തിൽ വന്ന പുതിയ നിർദ്ദേശങ്ങൾ വ്യാപാര മേഖലയ്ക്ക് ഗുണകരമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളായി തരം തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും, കച്ചവടക്കാരോടുള്ള അന്യായമായ പിഢനങ്ങളും, പിഴകളും ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു

Copyright © All rights reserved. | Newsphere by AF themes.