March 2, 2026

Idukkionline

idukkivarthaonline

ഒൻപതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ ​നഷ്ട​പ്പെ​ടു​ത്തി​യ​ത് 3 ല​ക്ഷ​ത്തോ​ളം രൂ​പ.

ആ​ലു​വ: 9 -താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ ​നഷ്ട​പ്പെ​ടു​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ. വി​ദ്യാ​ര്‍​ഥിയുടെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നിന്നാണ് ഇത്രയും രൂപ നഷ്ടമായത്. സൈ​ബ​ര്‍ പോലീസില്‍ വീട്ടമ്മ പണം നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഇത് കണ്ടെത്തിയത്.ഒ​രു​സ​മ​യം 40 രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വരെ ചാ​ര്‍​ജ് ചെ​യ്താ​യി​രു​ന്നു ക​ളി. പ​ണം അകൗണ്ടില്‍ നിന്ന് പോ​കു​ന്ന​താ​യി അ​വി​ചാ​രി​ത​മാ​യി അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പരാതി നല്‍കുകയും ഫ്രീ ​ഫ​യ​ര്‍ എ​ന്ന ഗെ​യിം ക​ളി​ച്ചാ​ണ് പ​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​തെന്ന് കണ്ടെത്തുകയും ചെയ്‌തു. ഈ ​വി​ദ്യാ​ര്‍​ഥി ഒ​രു ദി​വ​സം​ത​ന്നെ പ​ത്തു പ്രാ​വ​ശ്യം വ​രെ ചാ​ര്‍​ജ് ചെ​യ്തി​രു​ന്നു. മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക​ള്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് എ​സ്പി കാ​ര്‍​ത്തി​ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!