October 14, 2026

ദേശീയ പാതയിൽ അമലഗിരിക്ക് സമിപം ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി മറിഞ് ഒരാൾ മരിച്ചു

തമിഴ്നാട് തേനി സ്വദേശിയായ ലോറി ഡ്രൈവർ നവനീത് കൃഷ്ണനാണ് (42 ) മരിച്ചത്. കമ്പത്തു നിന്നും കായംകുളം ഭാഗത്തേക്ക് പലചരക്ക് സാധനങ്ങളുമായി പോയതായിരുന്നു ലോറി. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ നവനീതിന് ഗുരുതരമായി പരിക്ക് ഏൽക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയുമായിരുന്നു.രാത്രി പത്തരയോടെ യാണ് സംഭവം. ലോറിയിൽ നവനീതിന് ഒപ്പമുണ്ടായിരുന്ന സഹായി പെരിയാറിൽ വെച്ച് ഇവരുടെ തന്നെ മറ്റൊരു ലോറിയിലേക്ക് മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽപെട്ടയാളെ പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ആശുപത്രിയിലാക്കിയത്.

Copyright © All rights reserved. | Newsphere by AF themes.