എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും ഇ- ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുളള എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും ഇ- ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിര്‍വ്വഹിച്ചു. എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയാണ് ഇടുക്കി. ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍ അനുമോദിച്ചു.
